ബിഗ് ബി - ഇതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ ഹോളിവുഡ്
ചിത്രമായ 'ഫോര്‍ ബ്രദേഴ്‌സിന്റെ' പകര്‍പ്പുപോലെ അനുഭവപ്പെടുന്നു.
നാല് മക്കളെ ഒരു സ്ത്രീ ദത്തെടുക്കുന്നു. പിന്നീട് നാലു സഹോരങ്ങളും
നാല് വഴിയായി. അതിലൊരാള്‍ ചെറുപ്പത്തിലേ നാട് വിടുന്നു. 
പിന്നീട് നാല് സഹോദരങ്ങളേയും വീണ്ടും ഒരുമിപ്പിക്കുന്നത് ദത്തെടുത്ത
അമ്മയുടെ മരണമാണ്. അമ്മയുടെ ഓര്‍മകളില്‍ നൊമ്പരപ്പെടുന്ന നാലാളും
അമ്മയുടെ മരണം ഒരു സാദാരണമായമായതല്ലെന്നും മറിച്ച് അതൊരു കൊലപാതകമാണെന്നും
അറിയുന്നു. ഈ നാല് പേരും പ്രതികാരം ചെയ്യുവാന്‍ ഒരുങ്ങുകയാണ്.
മാര്‍ക് വെല്‍ബെര്‍ഗ് ആയിരുന്നു 'ഫോര്‍ ബ്രദേഴ്‌സിലെ' നായകന്‍.
'ബിഗ് ബി' ഒരു ആക്ഷന്‍ എന്റര്‍റ്റൈനര്‍ ആണ്. കുടുംബബന്ധങ്ങളിലെ
തീഷ്‌ണതയും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
ഹിന്ദിയിലേക്കും തെലുങ്ക്-തമിഴ് സിനിമയിലേക്കും മൊഴിമാറ്റം ചെയ്യാനുതകുന്ന
ചടുലതയും സംഘട്ടനങ്ങളും വേഗതയുമെല്ലാം ഈ പടത്തിലുണ്ടെന്ന് അറിയുന്നു.
ഹിന്ദിസിനിമകളുടെ കാമറാമാന്‍ ആയ അമല്‍ നീരദാണ് ഇതിന്റെ സംവിധാനം.
മമ്മുട്ടി യുവാവിന്റെ പ്രസരിപ്പോടെ കാണപ്പെടുന്നു.
ഛോട്ടാ
മുംബായ് - മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് അണിയിച്ചൊരുക്കിയ
ഈ പടം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതല്ല എന്നാണറിയുന്നത്.
ഭാവനയും ലാലേട്ടനും ഒരു ചേര്‍ച്ചയുമില്ലാത്ത ജോഡികളെപോലെ. അതുതന്നേയാവാം
പരാജയത്തിന്റെ ഒരു കാരണവും. ഒരു ഫാഷന്‍ പരേഡിനു പോവുന്നതുപോലെയുണ്ട്
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ പ്രിയങ്കരനടാന്മാരുടെ വേഷഭൂഷാധികള്‍!
ലാലേട്ടന്റെ ആര്‍ക്കും ഇഷ്‌ടപ്പെടുന്ന ചിരിയും നടനശെയിലിയും മാത്രമാണ്
ഇതില്‍ എടുത്തുപറയാനുള്ളതും.
വിനോദയാത്ര - പാട്ട് ചിത്രീകരണം സത്യന്‍ അന്തിക്കാടിന്റെ
മുന്‍ചിത്രമായ 'രസതന്ത്രം' പോലെ അതിമനോഹരമാണ്. എസ്.കുമാറിന്റെ
ഛായാഗ്രഹണം അതിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പതിവുപോലെ
ഈ ചിത്രത്തിനും സംഗീതം ചിട്ടപ്പെടുത്തിയത് ഇളയരാജയാണ്. സത്യന്‍
സ്ഥിരമായി ഈ സംഗീതരാജനെ വിളിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല. ഗ്രാമീണ
പശ്ചാത്തലത്തിലുള്ള ലളിതസംഗീതത്തില്‍ പാട്ടൊരുക്കുന്നതില്‍ എന്നും
ഒന്നാമനായി വാഴുന്ന ഇളയരാജയല്ലാതെ നാട്ടിന്‍പുറത്തെ കഥയൊരുക്കുന്ന
സംവിധായകന് വേറെയൊന്നാലോചിക്കാന്‍ കഴിയില്ല. എന്നത്തേയും പോലെ 'വിനോദയാത്ര'യിലേയും
പാട്ടുകള്‍ മലയാളികള്‍ മൂളിനടക്കും എന്നുറപ്പാണ്. ദിലീപ്-മീരാജാസ്‌മിന്‍
ജോഡി ഇതിലും നന്നായി അഭിനയിച്ചിരിക്കുന്നു.
അതിശയന്‍:
'ഹള്‍ക്ക്' സിനിമയുടെ തനിപകര്‍പ്പ്. വിനയന്റെ വക കൂട്ടിചേര്‍ക്കലും
ചേരുവകളും കൂട്ടി അരോജകമായ ഒരു സിനിമ. ഇതിലെ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത്
കണ്ടാലറിയാം അതിന്റെ മെച്ചം. അത്രക്ക് സമ്പൂര്‍ണതയുണ്ട്. അത്രതന്നെ.
പന്തയക്കോഴി: നരേനും പൂജയും ഗാനരംഗങ്ങളില്‍ വളരെ
നന്നായിട്ടുണ്ട്. ചിത്രീകരണവും മോശമില്ല. കോമഡിക്കും പ്രാധാന്യം
കൊടുത്തിട്ടുണ്ട്. വിജയചിത്രങ്ങളുടെ പട്ടികയിലിതും എത്തിചേരുമെന്ന്
കരുതാം.
പക്ഷെ, വേറൊരു സംഗതിയുണ്ട്. മലയാളസിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം
ഒരാളുടെ വരവ് നോക്കിയിരിക്കുകയാണ്. അതും ഉള്‍ക്കിടിലത്തോടെ, നെഞ്ചിടിപ്പോടെയുള്ള
നോട്ടം. തമിഴ് മന്നന്‍ രജനീകാന്ത് നടിച്ച 'ശിവാജി' എന്ന വന്‍മുതല്‍മുടക്കുള്ള
സിനിമ ജൈത്രയാത്ര തുടങ്ങുന്നതും വിഷുദിനത്തില്‍ തന്നെ. തമിഴ് പുതുവര്‍ഷമായ
അന്നാണിതും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. രജനിയുടെ പ്രയാണത്തില്‍
മിക്കപ്പോഴും സംഭവിക്കുന്നത് ഉണ്ടാവുകയാണെങ്കില്‍ കൊടുങ്കാറ്റില്‍
പെട്ടതുപോലെയാവും മലായാളസിനിമകളുടേ സ്ഥിതി. പിടിച്ചുനില്‍ക്കുവാന്‍
ഇത്തിരി പ്രയാസപ്പെടേണ്ടതായി വരും ബിഗ് ബിയും ഛോട്ടാമുംബായും അതിശയനുമെല്ലാം.
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക