മരിക്കുന്ന ഈ പുഴയുടെ 
ഇരു കരകളിലേക്കും
മാറി മാറി തോണിയൂന്നുന്ന
കാറ്റ് പിടിച്ച പാമരം പോലെ
വളഞ്ഞ കടത്തുകാരാ
ചുവന്നു കലങ്ങിയ
ഈ അഴുക്കുവെള്ളത്തിലൂടെ
അവസാനമായി
ഒഴുകിയെത്തുന്നത്
ശുദ്ധജലം കിട്ടാതെ
സമരം ചെയ്‌തു മരിച്ച
നിന്റെ ജഡം തന്നെയായിരിക്കും.
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക