മരുഭൂമിയില്‍ മാര്‍ച്ചവസാനിച്ചപ്പോള്‍
കാറ്റേറ്റു പുളയുന്ന മണല്‍തിട്ടകളില്‍
മഞ്ഞ് പുതച്ചുറങ്ങാന്‍ കൊതിച്ച
പുല്‍നാമ്പുകള്‍ക്ക് പുലരിയോട് പരിഭവം
പന്തയം ജയിച്ചതറിയാതെ
ജീവിതം ചവച്ചു തീര്‍ക്കുന്ന ഒട്ടകങ്ങള്‍
പുഞ്ഞയിലമര്‍ന്ന് വരിയുടഞ്ഞ പൈതങ്ങള്‍
-കുരുന്ന് ജോക്കിയുടെ ജീവിതമെന്ന വലിയ ജോക്ക് !!! -
കഥയറിയാതെ കാലമറിയാതെ
കാഫ് മരങ്ങള്‍ തലയാട്ടിച്ചിരിക്കുന്നു
തണുത്ത കട്ടിലില്‍ നിന്നടര്‍ത്തിയ
ചൂടുള്ള മേനിയോട് ദയതോന്നിയ കാലം
കലണ്ടറിലെ മറ്റൊരക്കം കൂടി വെട്ടി മാറ്റി
കണക്ക് ശരിയാക്കി....
ഉറങ്ങാതെയുണര്‍ന്ന എന്നെ
ചുമരിലെ കണ്ണാടി
ചുവന്ന കണ്ണുരുട്ടി വിരട്ടി.!
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക