ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
മേടം - 1182 (ഏപ്രില്‍ - മെയ്‌ 2007) ലക്കം - 16
കവിത - പ്രദീപ്‌ എം മേനോന്‍ ‍
തിമിരമല്ലോ സുഖം

ദേശങ്ങള്‍ ഭേദിച്ചു പറന്നെത്തും പതംഗമെ
ചോദിച്ചില്ല നിന്‍ പേരുപോലും.
എവിടത്തുകാരി നീ, ഏതിനമാണു നീ,
എന്നതുപോലും തിരക്കിയില്ല.
എങ്കിലും സാഗരം താണ്ടിവന്നെന്റെ
വൃക്ഷശിഖരത്തില്‍ ചേക്കേറി നീ.

വിദൂര വിദേശത്തു നിന്നു പറന്നെത്തും
ശാലീനയായൊരെന്‍ കൂട്ടുകാരി
ആരും പറയാതെ, ആരുമറിയാതെ,
അന്തിയില്‍ നീയെന്‍ അതിഥിയായി.
ഏതേതിടങ്ങളില്‍ കണ്‍പാര്‍ത്തു പോന്നു നീ
എന്തെന്തു കാഴ്‌ചകള്‍ പിന്നിട്ടു വന്നു നീ.
ഒരു നൂറു കാര്യങ്ങള്‍ നിന്‍ ഇടംനെഞ്ചിനെ -
കുരുതിക്കയം പോലെ അസ്വസ്ഥമാക്കിയോ.
പറയുക, എന്നോടു നീ കണ്ടതൊക്കയും
പാരിന്റെ നോവും, പതിരുകള്‍ മൊഴിയുക.
ഊരിന്റെ വേവും നേരുകള്‍ പറയുക
ഉലകിന്റെ തീക്‍ഷ്ണമാം സത്യങ്ങള്‍ ചൊല്ലുക.

അകലെ ഇറാക്കില്‍ നീ കുരുതികള്‍ കണ്ടുവോ
കരയുന്ന യൂഫ്രട്ടീസ്‌ കണ്‍തടം കണ്ടുവോ.
എത്ര ബീഭത്സമാ ഖോണ്ടനാമോ - അവിടെ
അധികാര ഗര്‍വ്വിന്റെ ഇരകളെ കണ്ടുവോ.
ലബനോനില്‍ നിറയും ചതിക്കുഴികള്‍ കണ്ടുവോ
ലോഭമില്ലാത്തൊരാ മൃത്യുവെ കണ്ടുവോ.
പാലസ്തീന്‍ പോര്‍മുഖം ചുവക്കുന്ന കണ്ടുവോ
ചരിതങ്ങള്‍ നിണം കൊണ്ടെഴുതുന്ന കണ്ടുവോ.
ഇസ്രയേല്‍ ഇരമ്പി കയറുന്ന കണ്ടുവോ
ഇനിയും പടരുന്ന പോര്‍മുഖം കണ്ടുവോ.

അഫ്ഗാനിലിപ്പോഴും ശവം നാറി പൂത്തുവോ
ഗഗനം പിളരുമാ നിലവിളി കേട്ടുവോ.
ദഹിക്കാനൊരുങ്ങുമാ ലങ്കയെ കണ്ടുവോ
ലങ്കാധരനുടെ ഗതിയിതു പാര്‍ത്തുവോ.
പഞ്ഞക്കലത്തില്‍ അളിയും ദരിദ്രത
പേക്കോലമാടും സുഡാനിയെ കണ്ടുവോ.
തര്‍ക്കം തഴമ്പിച്ച സോമാലിയാ- പിന്നെ
ഉഗാണ്ട തന്‍ പിളരുന്ന നെഞ്ചടം കണ്ടുവോ.

വിശപ്പുണ്ടു വീഴുന്നൊരാഫ്രിക്കന്‍ പൈതങ്ങള്‍
ചവറ്റുപോല്‍ കുമിയുന്ന ഭൂതലം കണ്ടുവോ.
പട്ടിണി മരുവുന്ന ദുര്‍മുഖം കണ്ടുവോ
പതിതന്റെ നന്തുണി പാട്ടൊന്നു കേട്ടുവോ.
വെളുപ്പു കറുപ്പിനെ ആട്ടിയകറ്റുന്ന -
വര്‍ണ്ണവെറിയുടെ ഗര്‍ജ്ജനം കേട്ടുവോ.
ആണവ മൂര്‍ത്തിതന്‍ കരിങ്കണ്ണു കണ്ടുവോ
അതിര്‍ത്തിയില്‍ നുഴയുന്നൊരുവനെ കണ്ടുവോ.
അഗ്നിയായ്‌ പടരും മതാന്ധത കണ്ടുവോ
വിഘ്‌നങ്ങള്‍ വിടരും തലങ്ങളെ കണ്ടുവോ
ഇല്ലില്ല ഇഹഃമിഹഃ , ഇതിവൃത്തമൊന്നുതാന്‍
തിമിരമല്ലോ സുഖം, തിമിരമല്ലോ സുഖം..

<< മുന്‍ താളിലേക്ക്

<< അഭിപ്രായം രേഖപ്പെടുത്തുക