ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
മേടം - 1182 (ഏപ്രില്‍ - മെയ്‌ 2007) ലക്കം - 16
വാര്‍ത്ത - ജൈസല്‍ കായണ്ണ ‍

സര്‍സയ്യിദ്‌ ഫെസ്‌റ്റ്‌ 2007 ആഘോഷിച്ചു.
ഏപ്രില്‍ 06 വെള്ളിയാഴ്‌ച വൈകുന്നേരം ദുബൈ മംസാറിലുള്ള ഏലിയറ്റ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ വെച്ച്‌ നടന്ന സര്‍സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ അലൂംനി, യു.എ.ഇ. ചാപ്‌റ്റര്‍ 'സ്‌കോട്ട'യുടെ നാലാം വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോട്‌ കൂടി ആഘോഷിച്ചു.

പ്രസിഡന്റ്‌ മുസ്‌തഫ കുറ്റിക്കോലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ ഡോ.ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്‌), ഡോ. കുഞ്ഞഹമ്മദ്‌ (ഷാര്‍ജ യൂനിവേഴ്‌സിറ്റി), അകാഫ്‌ പ്രസിഡന്റ്‌ ശഷികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടാതെ അന്താരാഷ്‌ട്ര അവാര്‍ഡ്‌ നേടിയ ഛായാഗ്രഹകനും, സര്‍സയ്യിദിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ സിദ്ദീഖിനേയും ആദ്യബാച്ചിലെ പൂര്‍വ്വവിദാര്‍ത്ഥികളേയും ചടങ്ങില്‍ വെച്ച്‌ ആദരിച്ചു.


സ്‌റ്റുഡന്റ്‌സ്‌ കൌണ്‍സലിംഗ്‌.
ബുറൈദ: ജലിയാത്തിന്റെയും, ബുറൈദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൌണ്‍സലിംഗ്‌ സംഘടിപ്പിക്കുന്നു. ഏപ്രീല്‍ 19-ന്‌ രാത്രി 7 മുതല്‍ അല്‍ നഖീല്‍ ഓഡിറ്റോറിയത്തിലാണ്‌ കൌണ്‍സലിംഗ്‌ സംഘടിപ്പിക്കുന്നത്‌. അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിപാടിയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന അറുപത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 6148 324 എന്ന നമ്പറില്‍ ബന്ധപ്പെടണം.


ടെക്‍സാസ്‌ കുവൈത്ത്‌ - പുതിയ നേതൃത്വം.
ട്രിവാന്‍ഡ്രം ഡിസ്‌ട്രിക്റ്റ്‌ എക്‍സ്‌പാട്രിയേറ്റ്‌സ്‌ അസോസിയേഷന്റെ (ടെക്‍സാസ്‌) കുവൈറ്റ്‌ ചാപ്‌റ്റരിന്റെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. ഇരുപത്തൊന്നംഗ എക്‍സിക്യൂട്ടിവ്‌ കമ്മിറ്റിയും എട്ടംഗ ഉപദേശക സമിതിയുമടങ്ങുന്ന 29 അംഗ കമ്മിറ്റിയെയാണ്‌ തെരഞ്ഞെടുത്തത്‌. ജോര്‍ജ്ജ്‌ സാം (പ്രസി), ഇടവ നാസര്‍, ബി.രാധാമണി (വൈസ്‌. പ്രസി), ജോസഫ്‌ എഡിസണ്‍ (ജന. സെക്ര), ബര്‍ഗ്‌മാന്‍ തോമസ്‌, ഹഡ്‌സണ്‍ ജി (സെക്ര), ഡോ. ഷുക്കൂര്‍ (ഖജാ.) എന്നിവരാണ്‌ പ്രധാന ഭാരവാഹികള്‍.


ഫെസ്‌റ്റിവല്‍ ഓണ്‍ വിഷന്‍ 2020
ദോഹ: 2020ലെ ഇന്ത്യ എന്ന ആശയത്തിലേക്ക്‌ രാജ്യത്തെ നയിക്കുന്നതിലേക്ക്‌ സമന്വയം സംഘടന 'ഫെസ്‌റ്റിവല്‍ ഓണ്‍ വിഷന്‍ 2020' എന്ന തലക്കെട്ടില്‍ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി സംഘാടക സമിതി രക്ഷാധികാരി ഡോ. മോഹന്‍ തോമസ്‌ അറിയിച്ചു. ഉപന്യാസ മത്സരം, പെയിന്റിംഗ്‌ മത്സരം, ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ്‌, പൌരാണിക ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന പ്രദര്‍ശനം, 'വിഷന്‍ 2020' നെക്കുറിച്ചുള്ള സെമിനാര്‍, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. നേരത്തെ ഫീസ്‌ അടച്ച്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഏപ്രില്‍ 27-ന്‌ ബിര്‍ള പബ്ലിക്‌ സ്‌കൂളിലാണ്‌ മത്സരം നടക്കുക. മെയ്‌ 12-ന്‍ ദോഹാ മോഡേണ്‍ സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റും (വിഷയം: 'വിഷന്‍ 2020 - സ്വപ്‌നമോ യാഥാര്‍ഥ്യമോ?'), മെയ്‌ 04-ന്‌ പെയിന്റിംഗ്‌ മത്സരവും നടക്കും. ശാസ്‌ത്രസാങ്കേതികതയെക്കുറിച്ച പ്രദര്‍ശനം മെയ്‌ 11,12 തിയ്യതികളില്‍ ദോഹാ മോഡേണ്‍ സ്‌കൂളില്‍ നടക്കും.


ഐ.വൈ.എ യുവജന സംഗമം
ദുബൈ: ഇസ്‌ലാമിക്‌ യൂത്ത്‌ അസോസിയേഷന്‍ യു.എ.ഇ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 06, വെള്ളിയാഴ്‌ച ദുബായില്‍ വെച്ച്‌ യുവജന സംഗമം നടന്നു. കേരളസമൂഹത്തെ ഇന്ന് നിയന്ത്രിക്കുന്നത്‌, സാമ്രാജ്യത്വത്തിന്റെ മുതലാളിത്ത താല്‍പര്യമാണെന്നും അതിന്റെ പരിണിതഫലമാണ്‌ ആവശ്യങ്ങളെക്കുറിച്ച ബോധമില്ലാത്ത ഉപഭോക്‍തൃസമൂഹമെന്നും, സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിച്ച സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മന്റ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ വാണിയമ്പലം പറഞ്ഞു. കേരളജനതയുടെ രാഷ്‌ട്രീയാവബോധത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കൊച്ചു കൊച്ചു പ്രസ്‌ഥാനനങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സോളിഡാരിറ്റി കേരളത്തില്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 'എന്റെ യൌവ്വനം, എന്റെ ആദര്‍ശം' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാന്‍ സംസാരിച്ചു. പിന്നീട്‌, ഐ.വൈ.എ-യുടെ വെബ്‌സൈറ്റ്‌ www.kanavu.org ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. സംഗമത്തില്‍, ഐ.വൈ.എ യു.എ.ഇ ഘടകത്തിന്റെ പുതിയ നേതൃത്വത്തേയും പ്രഖ്യാപിച്ചു. സിറജുദ്ദീന്‍ ശമീം (പ്രസി), സ്വഹാബലി (ജന. സെക്ര), അബുല്ലൈസ്‌ (വൈസ്‌. പ്രസി), മുഹമ്മദ്‌ റോഷന്‍ (ജോയന്റ്‌ സെക്ര), മൃദുല്‍ ഹാസ്‌ (ഖജാ.) എന്നിവരടങ്ങുന്നതാണ്‌ പുതുതായി പ്രഖ്യാപിക്കപ്പെട്ട നേതൃത്വം..

<< മുന്‍ താളിലേക്ക്

<< അഭിപ്രായം രേഖപ്പെടുത്തുക