എഡിറ്റോറിയല്‍

 മാധ്യമ സിന്തിക്കേറ്റും ഗുണ്ടകളും പിന്നെ പൊന്നോണവും

 സാമ്പത്തിക് മാന്ദ്യങ്ങള ക്കിടയിലാണ് ഇത്തവണയും ഓണം ആഘോഷിക്കുന്നത്. സമത്വ സുന്ദരമായ ഒരു ലോകം സ്വപ്നം കണ്ട മാവേലി നാട്ടില്‍ അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും പിടിച്ചു പറിയുടെയും ഒപ്പം പകര്‍ച്ച വ്യാധികളുടെയും വിഹാര രംഗങ്ങളാകുന്നു.  

Read more...

കാര്‍ട്ടൂണ്‍

cartoon

Editorial Board


Chief Editor
Raju Iringal

Executive Editors
Sulfikar Ali
Sarath M Chandran
Thoufeeq Parammal

Art and Design Editor
Saljo Joseph

Photo, Web and Online Editor
Anees Kodiyathur

ഇ മെയില്‍ വഴി ലഭ്യമാക്കൂ






Help end world hunger
കഥ Print E-mail
ജെന്നിഫറിന്‍റെ പൂച്ച
മോഹന്‍ പുത്തഞ്ചിറ
പൂച്ചകളെ എനിക്കിഷ്ടമായിരുന്നു. ഒരു പക്ഷേ എന്റെ ഒരു ബലഹീനതയായിരുന്നിരിക്കാം പൂച്ചകള്‍. ഒരു പാടു പൂച്ചകളുള്ള ഒരു വീട്ടില്‍ കഴിയാനായിരുന്നു എനിക്കാഗ്രഹം. എന്നിട്ടും പൂച്ചകളോട് എന്തിനാണിപ്പോള്‍ ഇത്ര വെറുപ്പ് എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. പൂച്ചകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയത് എന്റെ കിടക്കയില്‍ നിന്നും പൂച്ചരോമങ്ങളും, എന്റെ വിരിയില്‍ രക്തക്കറകളും എന്റെ കട്ടിലിന്നടിയിലെ മണ്ണു മാന്തി മാറ്റി ഒരു പൂച്ചയുടെ ജഢവും പോലീസ്സുകാര്‍ കണ്ടെടുത്തതോടു കൂടിയാണ് എന്നു പറയുന്നതാവും ശരി.

മരുന്നിന്റെ മണം. തീരെ ഇഷ്ടമില്ലാത്ത മണങ്ങളിലൊന്നാണത്. മണത്തിനു നാലുചുറ്റിനും മുകളിലും താഴെയും ഓരോ ചുമരുകള്‍ തീര്‍ത്താല്‍ എങ്ങിനെയിരിക്കും എന്നതു പോലെ മരുന്നിന്റെ മണം മുറിയുടെ വലിപ്പത്തിലുള്ള ഒരു സ്ക്വയര്‍ പോലെ നിറഞ്ഞു നിന്നു.  മുറിവിന്റെ അസഹ്യമായ നീറ്റല്‍. മുഖത്ത് ധൃതിയില്‍ പാഞ്ഞുനടക്കുന്ന  നീണ്ട വിരലുകള്‍ നഴ്സിന്റെയാകാം. വിരലുകള്‍ക്കറ്റത്ത് നഖം. പൂച്ചയുടേതു പോലെ. ഹൃദയത്തിലേക്കാഴ്ന്നിറങ്ങാന്‍ പെണ്‍ വിരലുകള്‍ക്കെന്തു കഴിവ് എന്ന കാര്യം ജീവിതത്തില്‍ നിന്നും പഠിച്ച പാഠങ്ങളിലൊന്നു തന്നെയെന്ന് നിസ്സംശയം പറയാം. 

പാഠം ഒന്ന് - പൂച്ച.  ഈ പേരില്‍ ഒരു കഥ ഇതിനു മുമ്പ് വായിച്ചിട്ടില്ലേ? ആരാണെഴുതിയത്? എല്ലാം ഓര്‍ത്തു വയ്ക്കുക എന്നത് നിസ്സാരമായ കാര്യമല്ല. പ്രത്യേകിച്ചും ഇന്റെര്‍നെറ്റിന്റെയും ബ്ലോഗിന്റേയും ഇക്കാലത്ത്. എത്രയെത്ര കഥകളാണ് ജനിക്കുകയും, മോഷ്ടിക്കപ്പെട്ട് പുതിയ പേരുകളില്‍ പുനര്‍ജനിക്കുകയും ചെയ്യുന്നത്?  ജെന്നിഫര്‍ എന്ന പേരു വളരെ സുപരിചിതം.. കാറല്‍ മാര്‍ക്സിനെ വായിക്കുമ്പോളായിരുന്നു ജെന്നി എന്ന പേര് ആദ്യമായി മനസ്സിലേക്കെത്തിയതെന്നാണോര്‍മ്മ. ഏതോ പുസ്തകത്തില്‍ കണ്ട അവരുടെ മുഖത്തിന് എന്തായിരുന്നു തേജസ്സ്. നിന്നെ ഞാന്‍ ജെന്നിയെന്നു മാത്രമേ വിളിക്കൂ എന്ന് ജെന്നിഫറിനോടു പറഞ്ഞത് എന്തു കൊണ്ടായിരുന്നു എന്ന് ഊഹിക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്നത് ചരിത്രത്തില്‍ നിന്നും മനസ്സിലേക്ക് നിറഞ്ഞ ആ മുഖത്തിന്റെ ആകര്‍ഷണീയതയായിരുന്നു. 

jenniferഎവിടെനിന്നായിരുന്നു അവളെഴുന്നേറ്റ് എന്റെ മുന്നില്‍ വന്നു നിന്നത്? ചരിത്രത്തില്‍ നിന്നോ, കഥയില്‍ നിന്നോ, അതോ ഒരു സ്വപനത്തില്‍ നിന്നോ? അതുമല്ലെങ്കില്‍ എവിടെയോ തുടങ്ങി എന്റെ പടിവാതില്‍ക്കലൂടെ എവിടേക്കോ നീണ്ടു നീണ്ടു പോകുന്ന ഈ വഴിയിലൂടെ പതുക്കെപ്പതുക്കെ മന്ദം, മന്ദം, അലസയായി .. ഛേ... ജെന്നി എന്നു ഞാന്‍ വിളിക്കുന്ന ആള്‍ ഇത്ര അലസയാവാന്‍ പാടില്ല. ഈ വഴിയിലൂടെ പ്രസരിപ്പോടെ, വെയില്‍ പോലെ ജ്വലിച്ച് എന്നിലേക്കു പടര്‍ന്ന്  ...അതു തന്നെയാവട്ടെ. അങ്ങിനെ വിശ്വസിക്കുവാന്‍ ഒരു സുഖമുണ്ട്. വെളുത്ത് വടിവൊത്ത മുഖത്ത് ചാര നിറത്തിലുള്ള കണ്ണുകള്‍, ചുവന്ന ചുണ്ടുകള്‍. ‘ചുവന്ന ചുണ്ടുകള്‍‘ എന്നത് സത്യമാണെങ്കിലും പലരും എഴുതി, പലരും ചുംബിച്ച്, പലരും കടിച്ചു കുടഞ്ഞ് മലീമസമാക്കിയ ഒരു പദം തന്നെയായതിനാല്‍ പകരം വയ്ക്കാന്‍ വേറെ ഒന്നും ഇല്ലാത്ത പദദാരിദ്ര്യത്തിന്റെ നിവൃത്തികേടു കൊണ്ട് എഴുതിപ്പോയതാണ്.

പരിചയപ്പെട്ട് കുറച്ചു നാള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു ജെന്നിയുടെ പൂച്ചയെ കണ്ടുമുട്ടിയത്. ഇത്ര ഭംഗിയുള്ള ഒരു കൊച്ചു പൂച്ചയെ എവിടെ എന്തിനിത്ര നാള്‍ ഒളിപ്പിച്ചു വച്ചു എന്നത് ഒരു അത്ഭുതമായിരുന്നു. ഒരു പാടു രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു മാന്ത്രികയാണ് ജെന്നി എന്ന തോന്നല്‍ ബലപ്പെടുത്തുന്നതായിരുന്നു അവളുമായുള്ള  വേഴ്ചകളുടെനിമിഷങ്ങളൊക്കെയും. വിവാഹിതയാകും മുമ്പെ തന്നെ ഒരമ്മയായിത്തീര്‍ന്നിരുന്നെന്ന കാര്യവും അവളില്‍ നിന്നും പുറത്തു ചാടിയത് വളരെ നീണ്ട ഇടവേളകള്‍ക്കു ശേഷമായിരുന്നു. 

എന്തൊക്കെയായാലും ആദ്യത്തെ കാഴ്ചയില്‍ ത്തന്നെ ജെന്നിയുടെ പൂച്ചയെ എനിക്കിഷ്ടമായി. ജെന്നിയെപ്പോലെത്തന്നെ കണ്ണുകളുള്ള, നീണ്ട നഖങ്ങളുള്ള പിങ്കു നിറത്തില്‍ മനോഹരമായ നാവുള്ള കുട്ടിത്തം മാറാത്ത സുന്ദരിപ്പൂച്ച. പൂച്ചയുടെ മനോഹരമായ അരിപ്പല്ലുകളുടെ മൃദുലമായ കടി വളരെയേറ്റിട്ടുള്ളത് പച്ചയോടെ ഇന്നും ഓര്‍മ്മയിലുണ്ട്. പൂച്ച എന്റെ മടിയിലും, തലയിലും, ശരീരത്തിലാകമാനവും സ്വാതന്ത്ര്യത്തോടെ കളിച്ചു നടന്നു. 

പൂച്ചയുടെ നഖങ്ങള്‍ പലപ്പോഴും ജെന്നിയുടെ നഖങ്ങളെപ്പോലെത്തന്നെ എന്നെ വേദനിപ്പിച്ചെങ്കിലും അതൊരു മധുരമായ നൊമ്പരമായേ എനിക്കനുഭവപ്പെട്ടുള്ളു എന്നതായിരുന്നു നേര്. തന്നെയുമല്ല പലപ്പോഴും ആ നഖലാളനങ്ങള്‍ക്കായി എന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും മത്സര ബുദ്ധിയോടെ തുടിക്കാറുപോലുമുണ്ടായിരുന്നു എന്നും എനിക്കറിയാമായിരുന്നു. “എന്നെ വിട്ട് എന്റെ പൂച്ചയുടെ കൂടെ പോകാനാണോ മോനേ നിന്റെ ഭാവം?” എന്നവള്‍ ഒരു ദിവസം കളിയായി ചോദിച്ചു. മറ്റൊരു ദിവസം എന്റെ മടിയില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വ്വം പിടിച്ചിറക്കി അവളതിനെ പൊതിരെ തല്ലി. “ഇതാണു പ്ലാനെങ്കില്‍  നായിന്റെ മോനെ നിന്നെ ഞാന്‍ കൊന്നു കളയും പറഞ്ഞേക്കാം” എന്നു വരെ അവളൊരിക്കല്‍ അലറി. അവളുടെ മിഴികളുടെ അലകുകള്‍ വല്ലാത്തൊരു മൂര്‍ച്ചയോടെ മിന്നുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു. അതിനൊക്കെ ശേഷം ഒരു മന്ദതാളത്തില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു ദിവസം, പൂച്ച അപ്രത്യക്ഷമായതും  ജീവിതം ഒരു അപസര്‍പ്പക കഥയുടെ താളുകളിലേക്കു ചുരുണ്ട് ദുരൂഹമായതും എനിക്കു വന്ന ഒരു വലിയ മാറ്റമായിരുന്നു.

സംഭവിച്ചത് എന്റെ പരിധികള്‍ക്കപ്പുറത്തുള്ള ഏതോ ഒന്നു തന്നെയായിരുന്നു എന്നതില്‍ സന്ദേഹത്തിനിടമില്ല. എന്നെപ്പോലുമറിയിക്കാതെ എന്റെ ശരീരം പൂച്ചയുടെ നഖങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച് നിവര്‍ന്നു കിടക്കുകയായിരുന്നു. വാതില്‍പ്പാളികള്‍ക്കപ്പുറം പതുങ്ങിപ്പതുങ്ങി വരുന്ന മൃദുവായ കാലൊച്ചകള്‍ പാദസരങ്ങളിളക്കിയത് നേരെ ഹൃദയത്തിനുള്ളറയിലേക്കായിരുന്നു. മത്തു പിടിപ്പിക്കുന്ന ഒരു ഗന്ധം മാത്രം മുറിയില്‍ നിറഞ്ഞു. ആ ഗന്ധം അവളുടേതോ അതോ എന്നില്‍ നിന്നു തന്നെ പുറപ്പെട്ടതോ എന്ന് എനിക്കു തിരിച്ചറിയാനായില്ല. അതിന്റെ വിധേയത്വത്തിലമര്‍ന്നു പോയ എനിക്ക് എന്നെത്തന്നെ നഷ്ടമായിരുന്നു. ഗന്ധം മാത്രമായിരുന്നു എന്നിലപ്പോള്‍, എനിക്കത്  സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. വാതിലിന്റെ പാളി പതുക്കെത്തുറന്ന് ഇരുട്ടു നിറഞ്ഞ എന്റെ മുറിയിലേക്ക് വെളിച്ചത്തിന്റെ ഒരു വാള്‍ത്തല എത്തി നോക്കി. അവള്‍ നടന്ന് എന്നിലേക്കെത്തിയത് ആ വാളിലൂടെയായിരുന്നു. അവളുടെ നഖങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കരുത്തും മൂര്‍ച്ചയും ഉണ്ടായിരുന്നു എന്ന് ആദ്യമായറിഞ്ഞത് അന്നായിരുന്നു.

ജെന്നി സ്വന്തം ആത്മാവിനെപ്പാ‍ലെ കാത്തു സൂക്ഷിച്ചു കൊണ്ടു നടന്നിരുന്ന പൂച്ചയെ കാണാനില്ലെന്ന് ഞാന്‍ എങ്ങിനെ അവളോടു പറയും? അവളുടെ ആക്രോശം സഹിക്കാനാവില്ല എന്നതിനേക്കാള്‍ അകാരണമായി അവളെങ്ങാനും ഇനി എന്നെത്തന്നെ സംശയിച്ചെങ്കിലോ എന്ന ന്യായമായ പേടികൊണ്ടായിരുന്നുവോ മൌനത്തിന്റെ കടല്‍ കുടിച്ചു വറ്റിച്ച് ഞാന്‍ തളര്‍ന്നു കിടന്നത്? അതോ ഇതോടു കൂടി ഞാനും ജെന്നിയുമായുള്ള എല്ലാ ബന്ധങ്ങളും മുറിഞ്ഞ് ചോരയില്‍ കുതിര്‍ന്നു തീരും എന്നുള്ള സന്ദേഹത്തിന്റെ ഈറനോ. അവളെ ഇനിയൊരിക്കലും കാണില്ല എന്നു പെയ്യുന്ന ഖേദമോ? എന്റെ ഉള്ളില്‍ കയറിയിരുന്ന് മറ്റാരും കേള്‍ക്കാതെ ‘മ്യാവൂ” എന്നു കരഞ്ഞത് ജെന്നിയോ അതോ അവളുടെ പൂച്ചയോ എന്ന് കൃത്യമായി തിരിച്ചറിയാനാവാഞ്ഞതോ? ഉത്തരം കിട്ടും വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല എന്ന ഖേദം മാത്രം ബാക്കി നിര്‍ത്തി കഥയവസാനിക്കുന്നു. 

Comments
Add New
cps  - jeneferrinte poocha     |2009-08-05 17:29:45
dear mohan,

i read the story, but i felt somewhere that you are taking the rescue of the cat to escape the nail marks.

again in a dilemma to know who is trying to evade whose shadow.

this is a highly personal observation with out weighing the pros and cons.

probably because, i read a
story after 12 years.

this is my confession.

all the best...........
വീ കെ.  - ചിന്നുവിന്റെ നാട്.     |2009-08-05 19:28:30
കഥ നന്നായി..
പൂച്ച എവിടെപ്പോ‍യി...
ജന്നി തന്നെ ഇല്ലാതാക്കിയതാണൊ...?

ആശംസകൾ.
ramachandran  - poocha   |2009-08-06 14:53:31
Dear Mohanji

good, but compared to other stoires some where somethig missing.

thanks/ramchandran
Write comment
Name:
Email:
 
Website:
Title:
 
:D:):(:0:shock::confused:8):lol::x:P:oops::cry::evil::twisted::roll::wink::!::?::idea::arrow:
 
 
 
Please input the anti-spam code that you can read in the image.

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Home | Valid XHTML and CSS | News | Admin Login