ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


കുരുന്നുകള്‍ക്ക്‌ സ്‌നേഹസ്വാഗതം

thusharam
ഇടവം 1182 (മെയ് - ജൂണ്‍ 2007) ലക്കം- 17
കുട്ടിക്കവിത - ജി.മനു
തുള്ളിച്ചാടി വരുന്നുണ്ടേ

തുള്ളിച്ചാടി വരുന്നുണ്ടേ
കൊല്ലംകോട്ടേ കുഞ്ഞബ്ദു
കള്ളച്ചിരിയും കണ്ണാകെ
വെള്ളിവെളിച്ച പൂത്തിരിയും
"എന്താണബ്ദൂ സന്തോഷം
മുമ്പില്ലാത്തൊരു കൂത്താട്ടം "

"പൌലോസേട്ടനറിഞ്ഞില്ലേ
പള്ളിക്കൂടമടച്ചെന്ന്
പുസ്തകമൊക്കെയടച്ചിട്ട്‌
പുത്തനുടുപ്പൊന്നിട്ടിട്ട്‌
നാടു കറങ്ങി നടന്നിട്ട്‌
നാടന്‍ പുഴയില്‍ നീന്തീട്ട്‌
പാടത്തൂടൊന്നോടീട്ട്‌
പാലത്തണലിലിരുന്നിട്ട്‌
കൂട്ടൊരുമൊത്തു കളിച്ചിട്ട്‌
കുരിവിക്കൂടുമെടുത്തിട്ട്‌
മാമ്പഴമൊന്നു രുചിച്ചിട്ട്‌
മാഞ്ചോട്ടില്‍ പുര വച്ചിട്ട്‌
ഓടിച്ചാടി നടക്കാലോ
കൂടെക്കൂടാന്‍ പോരുന്നോ? "

<< മുന്‍ താളിലേക്ക്