ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


കുരുന്നുകള്‍ക്ക്‌ സ്‌നേഹസ്വാഗതം

thusharam
ഇടവം 1182 (മെയ് - ജൂണ്‍ 2007) ലക്കം- 17
കൂട്ടുകാരോട്‌ - വല്ല്യമ്മായി
കൂട്ടുകാരോട്‌ ‍‌

കൂട്ടുകാരേ,

എല്ലാവരും പരീക്ഷാഫലമെല്ലാം അറിഞ്ഞ് പുതിയ ക്ലാസിലേക്കുള്ള തയ്യാറെടുപ്പിലായിരിക്കും അല്ലേ.

പുതിയ ക്ലാസ്സിലെ പാഠങ്ങള്‍ മിക്കവാറും കഴിഞ്ഞ വര്‍ഷത്തേതിന്റെ തുടര്‍‌‍‌ച്ചയായിരിക്കും.അതിനാല്‍ പഴയ പുസ്തകങ്ങള്‍ ഉപേക്ഷിക്കുന്നതിനു മുമ്പ് ഈ വര്‍ഷം തുടര്‍ച്ചയായി പഠിക്കാനുള്ള പാഠഭാഗങ്ങള്‍ ഒന്നു കൂടി വായിച്ച് ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.

അനുദിനം ഒരു പാട് പുതിയ അറിവുകളാണ് നമ്മെ തേടി എത്തുന്നത്.പഠനം എന്നത് സ്കൂള്‍ കോളേജ് ജീവിതത്തോടെ അവസാനിക്കുന്ന ഒന്നല്ല.പരീക്ഷയില്‍ മാര്‍ക്കു നേടുക എന്നതിലുപരി അറിവ് വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം.അതിനാല്‍ എന്തും പരമാവധി ആസ്വദിച്ച് പഠിക്കാന്‍ ചെറുപ്പത്തിലേ പരിശീലിക്കണം.ക്ലാസ്സ് മുറിയില്‍ പഠിച്ച കാര്യങ്ങള്‍ തുടര്‍‌വായനയിലൂടേയും പ്രായോഗിക പരീക്ഷണങ്ങളിലൂടെയും മനസ്സിലുറപ്പിക്കാം.

വിദ്യയാണ് ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യം.അതിനുള്ള പരിശ്രമമാകട്ടെ നമ്മുടെ ഒരോ നിമിഷവും.

"കൊണ്ടു പോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്‍‌മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം"
(മഹാകവി ഉള്ളൂര്‍)

എല്ലാവര്‍ക്കും വിജ്ഞാനപ്രദവും സന്തോഷദായകവുമായ ഒരു പുതുവര്‍ഷം നേര്‍ന്നു കൊണ്ട്

സസ്നേഹം

വല്യമ്മായി

<< മുന്‍ താളിലേക്ക്‌