പച്ചപ്പരപ്പുകള്‍ക്കിടയില്‍, പുഷ്‌പസുഗന്ധങ്ങള്‍ക്കിടയില്‍ എന്റെ
വിദ്യാലയം സ്ഥിതി ചെയ്യുന്നു. പക്ഷെ, ഈ പച്ചപ്പരപ്പുകള്‍ വൃക്ഷക്കൂട്ടങ്ങളല്ല.
പകരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ്. സ്‌നേഹവും വിദ്യയും ഇവിടെ
പുഷ്‌പസുഗന്ധമാകുന്നു. അതെ, ഇവ രണ്ടിന്റെയും നടുവിലാണ് 'അല്‍ മജ്ദ്
ഇംഗ്ലീഷ് സ്‌കൂള്‍' എന്ന എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
അദ്ധ്യാപകരുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം നമ്മെ തികച്ചും സന്തോഷവാന്മാരാക്കുന്നു.
തങ്ങളുടെ മക്കളെയെന്ന പോലെ അവര്‍ നമ്മെ സ്‌നേഹിക്കുന്നു. ഈ സ്‌നേഹത്തിന്റെ
തെളിവാണ് അവരുടെ ശാസന. നാം തിന്മകളോ തെറ്റുകളോ ചെയ്യുന്ന പക്ഷം
അവര്‍ സ്‌നേഹത്തില്‍ കലര്‍ന്ന ശാസനയിലൂടെ നമ്മെ ഉപദേശിക്കുന്നു.
ഈ ഉപദേശം സ്വീകരിക്കുന്ന പക്ഷം നമുക്ക് ജീവിതത്തില്‍ പരാജയം സംഭവിക്കുകയില്ല.
ഇവരോടൊപ്പം
നമ്മുടെ ഉന്നതിക്കു വേണ്ടിയും വിദ്യാലയത്തിന്റെ വളര്‍ച്ചയ്‌ക്കു
വേണ്ടിയും കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ഞങ്ങളുടെ പ്രിന്‍സിപ്പള്‍
ശ്രീ.റഫീഖ് റഹീ. അദ്ദേഹം ഓരോ വിദ്യാര്‍ത്ഥിയുടേയും കഴിവുകള്‍ അംഗീകരിച്ച്
അവരെ പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം അദ്ദേഹം കലാകായിക മേളകള്‍ക്ക്
പ്രാധാന്യം നല്‍കുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഞങ്ങള്‍ക്ക്
അനുവദിച്ചു തന്നിട്ടുള്ള 'ടാലന്റ്‌സ് അവര്‍'. കലയും കഴിവും ഉണ്ടായിട്ടും
അത് പ്രകടിപ്പിക്കാതെ നാണിച്ച് ക്ലാസ് മുറികളില്‍ ഒളിക്കുന്ന
വിദ്യാര്‍ത്ഥികളേയും അവരുടെ കഴിവുകളേയും പുറത്തു കൊണ്ടുവരുവാന്‍
വേണ്ടിയാണ് 'ടാലന്റ്‌സ് അവര്‍'. ഇതിനായി എല്ലാ ചൊവ്വാഴ്‌ച്ചയും
അവസാനത്തെ അര മണിക്കൂര്‍ ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെ
ഞങ്ങളുടെ മനസ്സില്‍ തടസ്സമായി നിന്നിരുന്ന അപകര്‍ഷതാബോധം മാറ്റാന്‍
സാധിച്ചു. എല്ലാ ഇന്റര്‍ സ്‌കൂള്‍ കലോല്‍സവങ്ങളിലും മത്സരവേദികളിലും
ഞങ്ങളുടെ സ്‌കൂളിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
ഇങ്ങനെ കലയും, കായികവും, വിദ്യാഭ്യാസവും ഒന്നിച്ചു വളര്‍ത്തിയെടുക്കാന്‍
സാധിക്കുന്ന ഒരു വിദ്യാലയമാണ് എന്റെ വിദ്യാലയം. ദുബൈയില്‍ ഖിസീസിലാണ്
അല്‍ മജ്ദ് ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
<< മുന്‍ താളിലേക്ക്