ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


കുരുന്നുകള്‍ക്ക്‌ സ്‌നേഹസ്വാഗതം

thusharam
ഇടവം 1182 (മെയ് - ജൂണ്‍ 2007) ലക്കം- 17
ശാസ്‌ത്രം - കരിപ്പാറ സുനില്‍
ശാസ്ത്രം ലളിതം

1.ബാബുവും രമേഷും കൂടി' പ്രകാശത്തിന്റെ അപവര്‍ത്തനം' എന്ന അദ്ധ്യായത്തിലെ ഒരു പരീക്ഷണം ചെയ്യുകയായിരുന്നു. ആദ്യം അവര്‍ ഒരു ഗ്ലാസ് ടംബ്‌ളറില്‍ മുക്കാല്‍ ഭാഗം വെള്ളം നിറച്ച് ഒരു സ്കെയില്‍ ചെരിച്ചുവെച്ച് പാഠപുസ്തകത്തില്‍ പറഞ്ഞപ്രകാരം പരീക്ഷണം നടത്തി. അതിന്റെ നിരീക്ഷണ ഫലങ്ങള്‍ സയന്‍സ് ഡയറിയില്‍ കൂറിച്ചുവെച്ചു.
പിന്നീട് അവര്‍ക്ക് ഒരു കുസൃതി തോന്നി. അവര്‍ താഴെ പറയുന്ന പ്രകാരം ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അവയുടെ നിരീക്ഷണ ഫലങ്ങള്‍ എന്തായിരിയ്ക്കുമെന്ന് നിങ്ങള്‍ക്ക് രേഖപ്പെടുത്താമോ ?
(a). ഗ്ലാസ് ടംബ്‌ളറില്‍ മുഴുവനായി ജലം നിറച്ച് സ്കെയില്‍ ചെരിച്ച് വെച്ചു.
(b). ഗ്ലാസ് ടംബ്‌ളറില്‍ മുഴുവനായി ജലം നിറച്ച് മുന്‍‌പ് സ്കെയില്‍ വെച്ചതിന്റെ വിപരീത ദിശയില്‍ സ്കെയില്‍ ചെരിച്ചുവെച്ചു.
(c).ഗ്ലാസ് ടംബ്‌ളറില്‍ മുഴുവനായി ജലം നിറച്ച് സ്കെയില്‍ ലംബമായി വെച്ചു.

2. എട്ടാംക്ലാസ് -- 'സി' യില്‍ തിങ്കളാഴ്ച അഞ്ചാമത്തെ പിരീഡ് മിനിടീച്ചറുടെ ഫിസിക്സ് ക്ലാസാണ്. അന്നേദിവസം മരീചികയെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു മുന്‍‌കൂട്ടി തീരുമാനിച്ചിരുന്നത് .ചര്‍ച്ച നയിച്ചിരുന്ന ഷീജു എന്ന കുട്ടിയോട് വരുണ്‍,ബേബി,സിത എന്നീ കുട്ടികള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അവ താഴെ കൊടുക്കുന്നു. അവയ്ക്ക് എന്ത് ഉത്തരമായിരിയ്ക്കും നല്‍കുവാന്‍ കഴിയുക എന്നെഴുതുക ?
(a ) .കണ്ണട വെയ്ക്കുന്നവര്‍ക്ക് മരീചിക എന്ന പ്രതിഭാസം ദര്‍ശിയ്ക്കുവാന്‍ പറ്റുമോ ?
(b ).മരീചിക എന്ന പ്രതിഭാസത്തെ ക്യാമറയില്‍ പകര്‍ത്തുവാന്‍ പറ്റുമോ ?
(c ). മരീചികയെ ടെലിസ്ക്കോപ്പിലൂടെ നോക്കിയാല്‍ കാണുവാന്‍ പറ്റുമോ ?
(d ) .ഇവയ്ക്കൊക്കെ കാരണം വിശദീകരിയ്ക്കാമോ ?

3.ഫസീല ആറാം ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടിയാണ് .ഫസീലയുടെ അമ്മാവന്‍ പുതിയ കാര്യങ്ങള്‍ മാനസികമായി ഉള്‍ക്കൊള്ളുന്ന ആളാണ് .അതുകൊണ്ടായിരിയ്ക്കാം ഫസീലയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു കോണ്‍‌വെക്സ് ലെന്‍സ് സമ്മാനിച്ചത് . .അപ്പോള്‍ അവള്‍ക്ക് ആ ലെന്‍സിന്റെ ഫോക്കസ് ദൂരം കണ്ടുപിടിയ്ക്കണമെന്ന് ആഗ്രഹമുണ്ടായി. അവള്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന തന്റെ ചേട്ടനോട് ഇക്കാര്യം പറഞ്ഞു.ചേട്ടന്‍ ലെന്‍സിന്റെ ഫോക്കസ് ദൂരം കണ്ടുപിടിയ്ക്കേണ്ട രീതി ശരിയായി പറഞ്ഞുകൊടൂത്തു. എന്തായിരിയ്ക്കും ഫസീലയുടെ ചേട്ടന്‍ പറഞ്ഞുകൊടുത്തത് എന്നുവിശദമാക്കാമോ ?

4.രമയും രേണുകയും സഹോദരിമാരാണ്. രമ എട്ടിലും രേണുക അഞ്ചിലും പഠിയ്ക്കുന്നു. എല്ലാദിവസവും സ്ക്കൂള്‍ വിട്ട് വീട്ടിലെത്തിയശേഷവും സ്ക്കൂള്‍ വിശേഷങ്ങള്‍ ഇരുവരും പങ്കുവെയ്ക്കുക പതിവാണ് .
ഒരു ദിവസം രമ രേണുകയോട് പറഞ്ഞു,"നമ്മുടെ വീട് ചലിയ്ക്കുന്നുണ്ട് "
" ശുദ്ധ ഭ്രാന്ത് "എന്നായിരുന്നു രേണുകയുടെ മറുപടി .
പക്ഷെ,അഞ്ചുമിനിട്ടുനേരത്തെ രമയുടെ വിശദീകരണത്തിനുശേഷം രേണുക ഇക്കാര്യം സമ്മതിച്ചുകോടുക്കുകയും ചെയ്തു. എന്തായിരിയ്ക്കും രമയുടെ വിശദീകരണം എന്നെഴുതാമോ ?

ഇവയുടെ ഉത്തരങ്ങള്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല.അങ്ങനെയായാല്‍ പുതിയ രീതിയുടെ പ്രസക്തി നഷ്ടപ്പെടുമല്ലോ .

<< മുന്‍ താളിലേക്ക്‌